ബസന്തിന്റെ പരാമര്‍ശത്തോട് വിയോജിക്കുന്നു : മുഖ്യമന്ത്രി

single-img
11 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുള്ള ജസ്റ്റിസ് ആര്‍ ബസന്തിന്റെ വിവാദ പരാമര്‍ശങ്ങശോട് പൂര്‍ണ്ണമായും വിയോജിക്കുന്നുവെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി. ബസന്തിന്റെ വാക്കുകള്‍ തികച്ചു വ്യക്തിപരമാണ്. സര്‍ക്കാര്‍ യാതൊരു തരത്തിലും അതിനോട് യോജിക്കുന്നില്ല. സൂര്യനെല്ലിക്കേസില്‍ ജസ്റ്റിസ് ബസന്ത് സര്‍ക്കാറിനു വേണ്ടി ഹാജരാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബസന്തിന്റെ പ്രസ്താവനയ്‌ക്കെതിരായ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദേഹം.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് അവതരിപ്പിച്ചത്. ബസന്തിനെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ നിന്നും പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബസന്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉന്നയിച്ചു. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്നിറങ്ങിപ്പോയി.