കരി ഓയില്‍ സംഭവം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു ജാമ്യം

single-img
11 February 2013

ksu--oil  001_0_0_0_0ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ഡയറക്ടറുടെ ചേംബറില്‍ അതിക്രമിച്ചു കടന്ന് അദ്ദേഹത്തിന്റെ ദേഹത്തു കരിഓയില്‍ ഒഴിച്ച എട്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി.എ. രാമചന്ദ്രനാണ് കെഎസ്‌യു മുന്‍ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ എട്ടു പ്രതികള്‍ക്കു ജാമ്യം നല്‍കിയത്. പ്രതികള്‍ എട്ടുപേരും ചേര്‍ന്ന് അഞ്ചു ലക്ഷം രൂപകോടതിയില്‍ കെട്ടിവയ്ക്കണം. കൂടാതെ രണ്ട് ആള്‍ ജാമ്യക്കാരെയും കോടതിയില്‍ ഹാജരാക്കി ബോണ്ടുവയ്ക്കണം എന്നീ കര്‍ശന വ്യവസ്ഥകളോടെയാണ് മജിസ്ര്‌ടേറ്റ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.