കടല്‍ക്കൊല: ശിക്ഷ ഇറ്റലിയില്‍ അനുഭവിക്കാം

single-img
11 February 2013

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സ്വന്തം നാട്ടില്‍ തന്നെ ശിക്ഷ അനുഭവിക്കാം. ഇതു സംബന്ധിച്ച് ഇന്ത്യയും ഇറ്റലിയും കരാറുണ്ടാക്കി. ഡിസംബര്‍ 17 നാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാര്‍ അനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ ഇറ്റലിയില്‍ ശിക്ഷിക്കപ്പെച്ചാലും ഇറ്റാലിയന്‍ പൗരന്മാര്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടാലും തങ്ങളുടെ സ്വന്തം രാജ്യത്ത് ശിക്ഷ അനുഭവിച്ചാല്‍ മതി.

കൊല്ലത്ത് നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇത്യയില്‍ വിചാരണ നേരിടുന്ന രണ്ടു നാവികരെ വിട്ടുകിട്ടാന്‍ ഇറ്റലി ശ്രമം നടത്തുന്നതിനിടയിലാണ് പുതിയ കരാര്‍. ഇതോടെ ശിക്ഷിക്കപ്പെട്ടാലും സ്വന്തം രാജ്യത്തേയ്ക്ക് നാവികര്‍ക്ക് മടങ്ങാനാകുമെന്നുറപ്പായി.