യു.ഡി.എഫ് യോഗം; ഗണേഷിനെതിരേ രൂക്ഷവിമര്‍ശനം

single-img
11 February 2013

Ganesh-Kumar00മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് – ബി പ്രതിനിധികള്‍ യുഡിഎഫിനു കത്തു നല്‍കിയത് സംബന്ധിച്ചും നെല്ലിയാമ്പതി ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരിക്കെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചും മന്ത്രിക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. യുഡിഎഫ് യോഗത്തില്‍ വരില്ലെന്നു ഗണേഷ്‌കുമാര്‍ അറിയിക്കാതിരുന്നതു സാമാന്യ മര്യാദയ്ക്കു യോജിച്ചതല്ലെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. 21നു ചേരുന്ന യോഗത്തില്‍ നെല്ലിയാമ്പതി വിഷയം ചര്‍ച്ച ചെയ്യുമെന്നും യോഗ തീരുമാനം വരുന്നതുവരെ വനം വകുപ്പു പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നു മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.