സെല്ലുലോയിഡിന്റെ വിലക്കു നീക്കി

single-img
11 February 2013

സംവിധായകന്‍ കമലിന്റെ ഏറ്റവും പുതിയ ചിത്രമായ സെല്ലുലോയിഡിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വിതരണക്കാരുടെ സംഘടനയാണ് ചിത്രത്തിന്റെ റിലീസിങ്ങിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. വിതരണക്കാരും ചലച്ചിത്ര നിര്‍മ്മാതാക്കളും നടത്തിയ ചര്‍ച്ചയിലാണ്് വിലക്കു നീക്കാന്‍ തീരുമാനമായത്. സംവിധായകന്‍ കമലും ചര്‍ച്ചയില്‍ പങ്കെടുത്തു. ചിത്രം മുന്‍ തീരുമാനപ്രകാരം ഫെബ്രുവരി 15 ന് റിലീസ് ചെയ്യും.

കമലിന്റെ മുന്‍ ചിത്രമായ സ്വപ്‌ന സഞ്ചാരിയുടെ റിലീസ് സമയത്ത് വിതരണക്കാരുമായുണ്ടായ തര്‍ക്കമാണ് സെല്ലുലോയിഡിനെ വിലക്കുന്നതിലേയ്ക്ക് നയിച്ചത്.
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ജീവിത കഥയാണ് സെല്ലുലോയിഡ് പറയുന്നത്. ജെ.സി. ഡാനിയേലായി പൃഥ്വിരാജും ഭാര്യ ജാനറ്റായി മംമ്ത മോഹന്‍ദാസുമാണ് അഭിനയിക്കുന്നത്. ജെ.സിയുടെയും മലയാളത്തിന്റെയും ആദ്യ സിനിമയായ വിഗതകുമാരനിലഭിനയിച്ച നായിക പി. കെ.റോസിയായെത്തുന്നത് പുതുമുഖ താരം ചാന്ദ്‌നിയാണ്.