ബിജെപി ദേശീയ നേതൃത്വം കളം മാറ്റിച്ചവുട്ടുന്നു

single-img
11 February 2013

സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യനെ പിന്തുണച്ച നിലപാടില്‍ നിന്ന് ബിജെപിയുടെ ദേശീയ നേതൃത്വം പിന്നോട്ടുപോകുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും പി.ജെ. കുര്യന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ചൊവ്വാഴ്ചയാകും കൗക്കൊള്ളുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കയാണ്.

കുര്യനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനാല്‍ രാജി ആവശ്യപ്പെടില്ലെന്നുമാണ് ബിജെപി ദേശീയ നേതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധ നിലപാടാണ് സംസ്ഥാന നേതൃത്വം ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. കുര്യനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നു തുടങ്ങിയതാണ് തങ്ങളുടെ മൃദു സമീപനം മാറ്റാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചത്.