അഫ്‌സല്‍ ഗുരു: കാഷ്മീരില്‍ പ്രതിഷേധം തുടരുന്നു, മരണം മൂന്നായി

single-img
11 February 2013

afsalപാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധം കാഷ്മീരില്‍ ഇന്നലെയും തുടര്‍ന്നു. കാഷ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടര്‍ന്നു. പ്രതിഷേധത്തിനിടെ ഇതുവരെ മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച ബാരാമുള്ള വാട്ടര്‍ഗാം ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ ഉബൈദ് മുഷ്താഖ് ഇന്നലെ വെളുപ്പിനു മരിച്ചു. പ്രതിഷേധത്തിനിടെ സുരക്ഷാ സേനയെക്കണ്ട് ഓടി ഝലംനദിയില്‍ച്ചാടിയ രണ്ടു യുവാക്കള്‍ ഞായറാഴ്ച മുങ്ങിമരിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണെ്ടടുത്തു. യുവാക്കളുടെ മരണം സംബന്ധിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്താന്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.