ഭാജി തിരിച്ചെത്തി ; ഗംഭീര്‍ പുറത്ത്‌

single-img
10 February 2013

ആസ്‌ത്രേലിയയ്‌ക്കെതിരെയുള്ള ആദ്യ രണ്ട്‌ ടെസ്റ്റ്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണിങ്ങ്‌ ബാറ്റ്‌സ്‌മാന്‍ ഗൗതം ഗംഭീറിന്‌ സ്ഥാനം നഷ്ടമായി. മലയാളി പേസര്‍ ശ്രീശാന്തിനെ ഇത്തവണയും പരിഗണിച്ചില്ല. യുവ താരം ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.
ഗൗതം ഗംഭീറിനു പകരം ശിഖര്‍ ധവാന്‍ ഓപ്പണിങ്ങ്‌ സ്ഥാനത്തെത്തി. നാലു മത്സരങ്ങളുടെ പരമ്പരയ്‌ക്ക്‌ ഫിബ്രുവരി 22 ന്‌ ചെന്നൈയില്‍ തുടക്കമാകും.
ടീം : മഹേന്ദ്ര സിങ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സെവാഗ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട്‌ കോലി, ശിഖര്‍ ധവാന്‍, മുരളി വിജസ്‌, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്‌, അശോക്‌ ഡിന്‍ഡ, ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ.