ഉന്തിലും തള്ളിലും പെട്ട്‌ പത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

single-img
10 February 2013

ഉത്തര്‍പ്രദേശിലെ അലഹബാദ്‌ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരുക്കേറ്റതായും റിപ്പോര്‍ട്ട്‌. റയില്‍വേ സ്‌റ്റേഷനിലെ ഒരു ഓവര്‍ബ്രിഡ്‌ജ്‌ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേയ്‌ക്ക്‌ തകര്‍ന്നു വീണതിനെത്തുടര്‍ന്നാണ്‌ ആളുകള്‍ ഉന്തിലും തള്ളിലും പെട്ടതെന്നാണ്‌ അറിയുന്നത്‌. അപകടത്തില്‍പ്പെട്ടവരുടെ സംഖ്യയെ പറ്റി ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തിയതിനെത്തുടര്‍ന്നാണ്‌ അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്‌.. വൈകുന്നേരമാണ്‌ അപകടം നടന്നത്‌. സംഭവത്തിനു ശേഷം രണ്ടു മണിക്കൂറോളം വൈകിയാണ്‌ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തയ്യാറായതെന്നും ആക്ഷേപമുണ്ട്‌. .

മഹാകുംഭ മേളയില്‍ മൂന്നു കോടിയോളം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്ത പ്രധാന ദിനമായ മൗനി അമാവാസിയായതിനാലാണ്‌ ഇന്ന്‌ അലഹബാദ്‌ സ്റ്റേഷനില്‍ ജനത്തിരക്ക്‌ നിയന്ത്രണണാതീതമായത്‌..