ബസന്തിനെ സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ നിന്നും പുറത്താക്കണം

single-img
10 February 2013

ജസ്റ്റിസ്‌ ആര്‍. ബസന്തിനെ സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ നിന്നും പുറത്താക്കണമെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ബാലവേശ്യാവൃത്തി നടക്കുന്നുണ്ടെന്ന ബസന്തിന്റെ പ്രസ്‌താവനയില്‍ സത്യമുണ്ടോ എന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. ബസന്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. എം.വി. ജയരാജനെ പ്പോലുള്ളവരാണ്‌ ഇതുപോലുള്ള പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ ഇതിനകം ജയിലിലാകുമായിരുന്നുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.