ബസന്തിനെതിരെ പ്രതിഷേധം മുറുകുന്നു

single-img
10 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ്‌ ആര്‍. ബസന്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇടതുപക്ഷ സംഘടനകളായ ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍ എന്നിവയിലെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ തലശ്ശേരി കോടതി പരിസരത്ത്‌ ബസന്തിനെതിരെ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടി. ജസ്റ്റിസ്‌ ബസന്തിന്റെ കാര്‍ ആണെന്നു തെറ്റിദ്ധരിച്ച്‌ ഹൈക്കോടതി ജഡ്‌ജി കെ.ടി. ശങ്കരന്റെ കാര്‍ തടയുകയും ചെയ്‌തു. പോലീസ്‌ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.