ജസ്റ്റ്റ്റിസ് ബസന്തിനു വേണ്ടതു കരണത്തടി

single-img
9 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയെ അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ജസ്റ്റിസ് ആര്‍. ബസന്തിന്റെ കരണത്തടിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ‘അസംബന്ധമായ പ്രസ്താവന നടത്തിയ ബസന്തിന്റെ കരണത്ത് നല്ല ചുണക്കുട്ടികള്‍ അടിക്കുകയാണ് വേണ്ടത്. സമനില തെറ്റിയ അവസ്ഥയിലാണ് ബസന്ത്’ വി.എസ്. പറഞ്ഞു.

ജസ്റ്റിസ് ആര്‍. ബസന്തിന്റെ അഭിപ്രായപ്രകടനത്തോട് യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സ്ത്രീകളോട് ബഹുമാനമുള്ള തനിക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ മന്ത്രി ബസന്തിന്റേത് സ്വന്തം അഭിപ്രായമാണെന്നും പറഞ്ഞു.
ബസന്തിന്റെ പ്രസ്താവന നീതിന്യായ വ്യവസ്ഥയ്ക്കു തന്നെ അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.
സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യവ്യത്തി നടത്തിയെന്ന ജസ്റ്റിസ് ആര്‍. ബസന്തിന്റെ പ്രസ്താവന വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. തലശ്ശേരിയില്‍ ജസ്റ്റിസ് ബസന്ത് പങ്കെടുത്ത പരിപാടിയ്ക്കു നേരെ ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനു പേര്‍ പ്രതിഷേധിക്കാന്‍ എത്തിയിരുന്നു.