സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ആര്‍. ബസന്ത്

single-img
9 February 2013

സൂര്യനെല്ലിക്കേസിന്റെ വിചാരണ കേട്ട് പ്രതികള്‍ക്കനുകൂലമായി വിധി പറഞ്ഞ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. ബസന്ത് ഇരയായ പെണ്‍കുട്ടിക്കെതിരെ ആക്ഷേപവുമായി രംഗത്ത്. സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി വഴിപിഴച്ചവളാണെന്നാണ് ജസ്റ്റിസ് ബസന്ത് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പെണ്‍കുട്ടി ബാലാത്സംഗത്തിനിരയായിട്ടില്ലെന്നും ബാലവേശ്യാവൃത്തിയാണ് നടന്നതെന്നും ജസന്ത് ആരോപിച്ചു. ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടിയുടെ സ്വഭാവം മോശമായിരുന്നു. പക്വതയില്ലായിരുന്ന പെണ്‍കുട്ടി സ്‌കൂള്‍ പഠന കാലത്തു തന്നെ തെറ്റുകളില്‍ ഏര്‍പ്പെട്ടിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനു തെളിവുകളില്ല. വേശ്യാവൃത്തിയാണെന്നതിനു തെളിവുകളുണ്ട്. ജസന്ത് പറഞ്ഞു.

സൂര്യനെല്ലിക്കേസിലെ ഒന്നാം പ്രതിയൊഴികെ ബാക്കി പ്രതികളെ വെറുതെ വിട്ട വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ജസന്തും അബ്ദുല്‍ ഗഫൂറും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്. ഈ വിധി സുപ്രീം കോടതി റദ്ധാക്കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. സുപ്രീം കോടതി വിധിയെ ജസ്റ്റിസ് ബസന്ത് അപഹസിക്കുകയും ചെയ്തു. ‘ഹൈക്കോടതിയുടെ വിധി ന്യായം വായിക്കാത്തതു കൊണ്ടാണ് സുപ്രീം കോടതി ഞെട്ടിയത്. വായിക്കാത്തവന്‍ ഞെട്ടിയാല്‍ ഞെട്ടും’ ബസന്ത് പറഞ്ഞു. സൂര്യനെല്ലിക്കേസിലെ തന്റെ പ്രതികരണമാണ് താന്‍ പുറപ്പെടുവിച്ച വിധിയെന്നും കേസില്‍ അഭിപ്രായം പറയുന്നത് വിധിപ്രസ്താവം വായിച്ചതിനു ശേഷമാകണമെന്നും ജസ്റ്റിസ് ജസന്ത് പറഞ്ഞു. ഇനി ഒരിക്കല്‍ കൂടി സൂര്യനെല്ലിക്കേസില്‍ വിധി പറയേണ്ടി വന്നാലും ഇതു തന്നെ ആവര്‍ത്തിക്കും. കുര്യന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചചുകൊണ്ടാണ് കോടതി നിലപാട് മാറ്റിയതെന്നു പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് പറഞ്ഞു.