ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ലീല ഗ്രൂപ്പ് സാരഥ്യമൊഴിഞ്ഞു

single-img
9 February 2013

രാജ്യത്തെ മുന്‍നിര ഹോട്ടല്‍ ശൃംഖലയായ ലീല ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിരമിച്ചു. അദേഹത്തിനു പിന്‍ഗാമിയായി മൂത്ത മകന്‍ വിവേക് നായര്‍ ലീല ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. നിലവില്‍ ആറു ഹോട്ടലുകളുള്ള ലീല ഗ്രൂപ്പ് 1981 ആണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ സ്ഥാപിച്ചത്. തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ അദേഹം സ്ഥാനമൊഴിയുമ്പോള്‍ ഇന്ത്യയിലെ മികച്ച ഹോട്ടലുകളുടെ മുന്‍നിരയില്‍ ലീല ഗ്രൂപ്പ് സ്ഥാനം നേടിക്കഴിഞ്ഞു. ചെയര്‍മാന്‍ എമിററ്റ്‌സ് സ്ഥാനമാണ് ക്യാപ്റ്റന്‍ ഇനി വഹിക്കുക. അദേഹത്തിന്റെ രണ്ടാമത്തെ മകന്‍ ദിനേശ് നായര്‍ കോ- ചെയര്‍മാന്‍, കോ- മാനേജിംദ് ഡയറക്ടര്‍ പദവിയും ഏറ്റെടുക്കും.