ബീമാപള്ളിയില്‍ വ്യാജ സിഡി റെയ്ഡിനെത്തിയ പോലീസിനെ ആക്രമിച്ചു

single-img
9 February 2013

തിരുവനന്തപുരം ബീമാപള്ളിയില്‍ വ്യാജ സിനിമ സിഡി റെയ്ഡ് നടത്താനെത്തിയ പോലീസുകാരെ ആക്രമിച്ചു. ഒരു പോലീസുകാരന് പരുക്കേറ്റു. കേരള പോലീസിന്റെ ആന്റി പൈറസി സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. തുളസി നായര്‍ക്കാണ് പരുക്കേറ്റത്.

റെയ്ഡ് നടത്തുന്നതിനു കോടതി പുറപ്പെടുവിച്ച രണ്ടു വാറണ്ടുകളും അക്രമികള്‍ കീറിക്കളഞ്ഞു. കമല്‍ ഹാസന്റെ വിശ്വരൂപത്തിന്റെ വ്യാജ സിഡി വില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് സംഘം റെയ്ഡിനെത്തിയത്. കേരള- തമിഴ്‌നാട് പോലീസ് സംയുക്തമായി നടത്തിയ റെയ്ഡില്‍ മുന്നീറിലധികം വ്യാജ സിഡികള്‍ പിടിച്ചെടുത്തു.