പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 61,826 പേര്‍

single-img
8 February 2013

യുഎഇയിലെ അനധികൃത താമസക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതുമാപ്പ് ഇതുവരെ 61,826 പേര്‍ പ്രയോജനപ്പെടുത്തി. ഇവരില്‍ 38,505 പേര്‍ രാജ്യം വിട്ടു കഴിഞ്ഞു. ശേഷിക്കുന്ന 23,321 പേര്‍ രണ്ടാഴ്ചക്കകം തങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് തിരികെപ്പോകും.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ തടവോ ശിക്ഷ ലഭിക്കാതെ നാട്ടിലേയ്ക്ക് തിരികെ പോകാന്‍ അവസരം നല്‍കിയ പൊതുമാപ്പിന്റെ കാലാവധി ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഇളവ് ലഭിച്ചിട്ടും യുഎഇ വിടാന്‍ തയ്യാറാകാത്തവരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ നടക്കുകയാണ്. ആയിരത്തോളം പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ശേഷം നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.