സിറിയയില്‍ 64 പേര്‍ കൊല്ലപ്പെട്ടു

single-img
8 February 2013

syriaസിറിയന്‍ വിമതരും സൈനികരും ഡമാസ്‌കസ് പ്രാന്തത്തില്‍ രണ്ടാംദിവസമായ ഇന്നലെയും ഏറ്റുമുട്ടല്‍ തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 21 സിവിലിയന്മാരും 32 വിമതരും 11 സൈനികരും ഉള്‍പ്പെടുന്നു. ഇതിനിടെ കയ്‌റോയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ(ഒഐസി) യോഗം സിറിയന്‍ വിമതരും അസാദ് ഭരണകൂടവും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.