സെക്യൂരിറ്റി ഗാര്‍ഡുമാരെ അധിക്ഷേപിച്ചതിനു മമതയ്‌ക്കെതിരേ പരാതി

single-img
8 February 2013

mamatha banerjiകാറിനുവേണ്ടി കാത്തുനില്‍ക്കേണ്ടിവന്നതിലുള്ള അമര്‍ഷത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ ചമ്മട്ടികൊണ്ട് അടിക്കണമെന്നു പൊതുജനങ്ങളുടെ മുമ്പില്‍ അലറിയ മുഖ്യമന്ത്രി മമതയ്‌ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു മുമ്പില്‍ പരാതി. ജനാധിപത്യ അവകാശ സംരക്ഷണ സംഘടനയാണു മമതയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചത്. മമതയുടെ പെരുമാറ്റവും ഭാഷയും മനുഷ്യാവകാശത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കോല്‍ക്കത്ത ബുക്ക്‌ഫെയര്‍ സന്ദര്‍ശിച്ചശേഷം മടങ്ങുമ്പോള്‍ കാര്‍ വൈകിയതിനാണു മമത സെക്യൂരിറ്റി ഗാര്‍ഡുമാരോടു കയര്‍ത്തത്.