അമേരിക്കയുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

single-img
8 February 2013

seyed_ali_khamenei1

ഇറാനെതിരേ ഉപരോധം തുടരുന്നിടത്തോളം കാലം ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമേനി അറിയിച്ചു. തോക്കിന്‍മുനയില്‍ ചര്‍ച്ച നടത്താമെന്ന വ്യാമോഹം വേണ്ട. ഇറാനെ പേടിപ്പിക്കാമെന്ന് ആരും വിചാരിക്കരുതെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസംഗത്തില്‍ ഖമേനി പറഞ്ഞു. ഇറാനെതിരേയുള്ള ഉപരോധം ശക്തമാക്കിയതായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഖമേനിയുടെ അറിയിപ്പുണ്ടായത്.