ആവശ്യപ്പെടാതെ ഉപഭോക്താക്കളെ ‘സേവിച്ചാല്‍’ പരാതിപ്പെടാം

single-img
8 February 2013

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ കോളര്‍ ട്യൂണ്‍, മൊബൈല്‍ ഇന്റര്‍നെറ്റ് തുടങ്ങിയ മൂല്യ വര്‍ധിത സേവനങ്ങള്‍ മൊബൈല്‍ സേവനദാതാക്കള്‍ ആക്ടിവേറ്റ് ചെയ്താല്‍ പരാതി നല്‍കുന്നതിനായി പുതിയ സംവിധാനം നിലവില്‍ വന്നു. പരാതി ഏതു കമ്പനിയെക്കുറിച്ചായാലും 155223 എന്ന നമ്പറില്‍ വിളിച്ചു പറഞ്ഞാല്‍ മതി.

അനുവാദമില്ലാത്ത ഓഫര്‍ ആക്ടിവേറ്റായാല്‍ ഇരുപത്തിനാലു മണിക്കൂറിനകം പരാതി അറിയിച്ചാല്‍ നഷ്ടമായ തുക തിരികെ ലഭിക്കും. എന്നാല്‍ ഇരുപത്തിനാലു മണിക്കൂറിനു ശേഷമാണ് പരാതി നല്‍കുന്നതെങ്കില്‍ പണം തിരികെ ലഭിക്കില്ല. എന്നാല്‍ പ്രസ്തുത സേവനം നാലു മണിക്കൂറുകള്‍ക്കുള്ളില്‍ കമ്പനി പിന്‍വലിക്കണം. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.