വിശ്വരൂപം തമിഴ്‌നാട് തീയറ്ററുകളിലെത്തി

single-img
7 February 2013

viswaroopam-wallpapers-kamal-haasan-5കമല്‍ ഹാസന്റെ ഏറെ വിവാദം സൃഷ്ടിച്ച ചലച്ചിത്രം വിശ്വരൂപം തമിഴ്‌നാട് തീയറ്ററുകളിലെത്തി. 10 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം തമിഴ്‌നാട്ടിലെത്തുന്നത്. ചിത്രത്തില്‍ ഇസ്‌ലാമിക വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സീനുകള്‍ ഉണ്‌ടെന്ന് ചില ഇസ്‌ലാമിക സംഘടനകള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനെതിരേ കമല്‍ഹാസന്‍ കോടതിയില്‍ പോയി. തുടര്‍ന്ന് ഇസ്‌ലാം സംഘടനാ പ്രതിനിധികളും കമല്‍ഹാസനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ വിവാദപരമായ ആറ് സീനുകള്‍ സിനിമയില്‍ നിന്ന് നീക്കുകയായിരുന്നു.