സോണിയ്ക്ക് 115.1 മില്യണ്‍ ഡോളര്‍ നഷ്ടം

single-img
7 February 2013

ഇലക്ട്രോണിക് രംഗത്തെ ഭീമനായ സോണി കോര്‍പ്പറേഷന് ഇക്കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 115.1 മില്യണ്‍ ഡോളറിന്റെ നഷ്ടം. ടെലിവിഷന്‍ വിപണനത്തിലുണ്ടായ ഇടിവും ഇലക്ട്രോണിക്‌സ് രംഗത്തെ വര്‍ദ്ധിച്ച മത്സരവുമാണ് കനത്ത നഷ്ടത്തിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. 2011 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 159 മില്യണ്‍ ഡോളറായിരുന്നു സോണിയുടെ നഷ്ടം. ആപ്പിളിന്റെയും സാംസങിന്റെയും കടന്നു വരവാണ് ഇലക്ട്രോണിക്‌സ് വിപണിയില്‍ സോണിയെ നഷ്ടത്തിലേയ്ക്ക് നയിച്ചത്. തുടര്‍ച്ചയായ നാലാം വര്‍ഷത്തിലാണ് സോണി നഷ്ടക്കണക്കുകള്‍ നിരത്തുന്നത്.