സൗദി അറേബ്യയില്‍ അമേരിക്കയുടെ രഹസ്യ ഡ്രോണ്‍ താവളം

single-img
7 February 2013

map_of_saudi-arabiaഅമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കഴിഞ്ഞ രണ്ടുവര്‍ഷമായി സൗദിഅറേബ്യയില്‍ ഡ്രോണ്‍ (ആളില്ലാവിമാനം) താവളം പ്രവര്‍ത്തിപ്പിച്ചുവരുന്നതായുള്ള വിവരം പുറത്തുവന്നു. യെമനുള്‍പ്പെടെയുള്ള അറേബ്യന്‍ ഉപദ്വീപിലെ അല്‍ക്വയ്ദ ഭീകരരെ വേട്ടയാടുന്നതിനായാണ് ഈ താവളം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എവിടെയാണു താവളം പ്രവര്‍ത്തിക്കുന്നതെന്ന വിവരം പുറത്തായിട്ടില്ല. അമേരിക്കയിലെ മാധ്യമങ്ങള്‍ക്കെല്ലാം ഈ രഹസ്യതാവളത്തെക്കുറിച്ചു നേരത്തെതന്നെ അറിയാമെങ്കിലും അവര്‍ വിവരം മൂടിവയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ താവളത്തിന്റെ സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സിഐഎ. പുതിയ വെളിപ്പെടുത്തലോട് സൗദിസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.