രാജ്യത്തെ മരുന്നു വ്യാപാരം ബഹുരാഷ്ട്ര കുത്തകകളുടെ കയ്യില്‍: പിണറായി

single-img
7 February 2013

pinarayi vijayanരാജ്യത്തെ മരുന്ന് വ്യാപാര രംഗം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലേക്കാണ് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരക്കുന്നത്ത് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ വാര്‍ഷികവും എപി വര്‍ക്കി അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു നാഥനില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നോ, പാശ്ചാത്തല സൗകര്യങ്ങളോ ഇല്ലാതെ ആരോഗ്യ മേഖല പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം ഗൗരവമായി എടുക്കുന്ന സര്‍ക്കാര്‍ മരുന്നിന് പിഴയിടുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു.