കൊച്ചിയില്‍ പാലസ്തീന്‍

single-img
7 February 2013

india1-2നു പിന്നില്‍നിന്നശേഷം ശക്തമായ തിരിച്ചുവരവു നടത്തി പലസ്തീന്‍ ഇന്ത്യയ്‌ക്കെതിരെ വിജയമാഘോഷിച്ചു. പലസ്തീനുവേണ്ടി അഷറഫ് നുമാന്‍ അല്‍ഫാവഗ്ര(30,51, 66) ഹാട്രിക് നേടി. ഹുസം അബുസല(47)യാണ് പലസ്തീന്റെ നാലാം ഗോള്‍ നേടിയത്. ഇന്ത്യക്കുവേണ്ടി ക്ലിഫോര്‍ഡ് മിരാന്‍ഡ(17), 2011-12 വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ സയീദ് നബി(39) എന്നിവര്‍ ഗോളുകള്‍ നേടി. പ്രതിരോധത്തിന്റെ ദയനീയാവസ്ഥ ഒരിക്കല്‍ക്കൂടി പ്രകടമായപ്പോള്‍ പരാജയത്തില്‍ മുങ്ങിത്താഴുകയേ ഇന്ത്യക്കുമുന്നില്‍ മാര്‍ഗമായുണ്ടായിരുന്നുള്ളൂ. കൊച്ചിയുടെ ഫുട്‌ബോള്‍ മനസ് ഒരിക്കല്‍പ്പോലും ഇന്ത്യക്കൊപ്പം നിന്നിട്ടില്ല എന്ന ചരിത്രത്തിന് ഇന്നലത്തെ മത്സരവും മാറ്റമൊന്നും വരുത്തിയില്ല. കൊച്ചിയില്‍ നടന്ന 10 അന്താരാഷ്ട്രമത്സരങ്ങളില്‍ ഇന്ത്യയുടെ ഏഴാം പരാജയമാണിത്. മൂന്നെണ്ണം സമനിലയില്‍ അവസാനിക്കുകയായിരുന്നു.