വീണ്ടും പിള്ള; നീക്കം എന്‍.എസ്.എസിന്റെ പിന്തുണയോടെ

single-img
7 February 2013

GANESH_0.jpg.crop_displayമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ മരന്തിസഭയില്‍ നിന്നും പറുത്താക്കാന്‍ എന്‍.എസ്.എസിന്റെ പിന്തുണയോടെ നീക്കം ശക്തിയാക്കിയതായി ബാലകൃഷ്ണപിള്ള. ആവശ്യം യുഡിഎഫ് ഘടക കക്ഷികളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 11-നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ 27ന് ആലുവയില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമതീരുമാനം കൈക്കൊളളും. ഇക്കാര്യത്തില്‍ ഇനിയും ക്ഷമിച്ചുനില്‍ക്കാനാവില്ലെന്നു കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രതിനിധിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ചെയ്യാതിരിക്കുന്നതു ജനാധിപത്യത്തില്‍ ആദ്യമാണ്. നടപടിയുണ്ടായില്ലെങ്കില്‍ സ്പീക്കര്‍ക്കു കത്തു നല്‍കും. എന്നിട്ടും കാര്യമില്ലെങ്കില്‍ മന്ത്രിക്കു വിപ്പുനല്‍കും. വിപ്പു ലംഘിച്ചാല്‍ അയോഗ്യതാ നടപടിയെടുപ്പിക്കും. ഇതിന് ഒരു എംഎല്‍എയുടെ പിന്തുണ വേണം. യുഡിഎഫ് എംഎല്‍എമാരാരും പിന്തുണക്കില്ലെങ്കില്‍ അതിനു തയാറായി 67 പേര്‍ വേറെയുണ്ടാകുമെന്നു പിള്ള പറഞ്ഞു. ഗണേഷിനെ പുറത്താക്കുന്ന കാര്യം എന്‍എസ്എസ് നേതൃത്വവുമായി സംസാരിച്ചിരുന്നു. അവര്‍ക്ക് അനുകൂല നിലപാടാണുള്ളത്. യുഡിഎഫ് കണ്‍വീനറെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്, പിള്ള പറഞ്ഞു.