മര്‍ദ്ദനമേറ്റെന്ന എം.എല്‍.എമാരുടെ പരാതിയില്‍ ജുഡീഷല്‍ അന്വേഷണം

single-img
7 February 2013

bijimolനിയമസഭയിലേക്കു ബുധനാഴ്ച മാര്‍ച്ച്‌നടത്തിയ എംഎല്‍എമാര്‍ക്കു മര്‍ദനമേറ്റന്നെ പരാതിയില്‍ ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍, പോലീസുകാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമസഭയെ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പോലീസുകാര്‍ കുറ്റം ചെയ്യുന്നതായി കണെ്ടത്താന്‍ സാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ തയാറാണ്. പോലീസുകാര്‍ തെറ്റുചെയ്തതായി കണെ്ടത്തിയാല്‍ നടപടി സ്വീകരിക്കാം. അന്വേഷണം നടത്തിയ ദക്ഷിണമേഖലാ എഡിജിപിയെ താനും ആഭ്യന്തരമന്ത്രിയും ചേര്‍ന്നു വിളിച്ചുവരുത്തി സംസാരിച്ചു. സ്പീക്കര്‍ക്ക് എംഎല്‍എമാര്‍ നല്‍കിയ കത്തില്‍ ചില പോലീസുകാരുടെ പേരുകള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ജുഡീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.