ഖുഷ്ബുവിന്റെ വീടിനു നേരെ ആക്രമണം.

single-img
7 February 2013

പ്രശസ്ത നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുഷ്ബുവിന്റെ ചെന്നൈയിലെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ ഇരുപതോളം വരുന്ന അക്രമികള്‍ വസതിയ്ക്കു നേരെ കല്ലെറിയുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക്ായിരുന്നു സംഭവം.

ഖുഷ്ബുവിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം നിഷേധിച്ചു. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കെ. കരുണാനിധിയുടെ പിന്‍ഗാമി അദേഹത്തിന്റെ മകന്‍ സ്റ്റാലിന്‍ ആയിരിക്കുമെന്ന് ഖുഷ്ബു പറഞ്ഞിരുന്നു. ഇതാണ് പ്രകോപനമായതെന്നാണ് പോലീസ് നിരീക്ഷണം. കരുണാനിധിയ്ക്ക് ശേഷം ആരെന്ന കാര്യത്തില്‍ മക്കളായ സ്റ്റാലിനും അഴഗിരിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കേയാണ് പാര്‍ട്ടി നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിന്റെ അഭിപ്രായം പുറത്തുവന്നത്. കരുണാനിധിയും തന്റെ പിന്‍ഗാമി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിരുന്നു.