സൂര്യനെല്ലിക്കേസ്: ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍

single-img
6 February 2013

സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തത്സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കുര്യന് അനുകൂലമായി സംസാരിച്ച കേന്ദ്ര നേതാവ് മുരളി മനോഹര്‍ ജോഷിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദേഹം പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണം, പി.ജെ. കുര്യന്‍ രാജി വെയ്ക്കണം എന്നീ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തെ ബോധിപ്പിച്ചിട്ടുള്ളതാണെന്നും മുരളീധരന്‍ അറിയിച്ചു.

പി.ജെ. കുര്യനെതിരെയുയര്‍ന്ന ആരോപണം തികച്ചു വ്യക്തിപരമാണെന്നും ഇതിനാല്‍ അദേഹം തന്റെ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നുമാണ് മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടത്.