നിയമസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

single-img
6 February 2013

സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നിയമസഭ കവാടത്തില്‍ പ്രകടനമായെത്തിയവര്‍ അകത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. അപ്രതീക്ഷിതമായാണ് ഇടതു പക്ഷ സ്ത്രീ സംഘടന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇതിനാല്‍ തന്നെ നിയമസഭയ്ക്കു മുന്നില്‍ ഇവരെ തടയാന്‍ വേണ്ടത്ര പോലീസ് ഉണ്ടായിരുന്നില്ല. കൂടുതല്‍ പോലീസ് എത്തിയതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനെത്തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു. വനിത എംഎല്‍എമാരും സമരത്തില്‍ പങ്കു ചേര്‍ന്നു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടു പോയ പോലീസ് വാഹനം സമരക്കാര്‍ തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ടി.എന്‍. സീമ എന്നീ നേതാക്കള്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പു സമരം നടത്തി.