നമ്പര്‍ വണ്‍, നമ്പര്‍ വണ്‍ അംല

single-img
6 February 2013

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് നിരയിലെ വിശ്വസ്തന്‍ ഹാഷിം അംലയ്ക്ക് ചരിത്ര നേട്ടം. ഐസിസിയുടെ ടെസ്റ്റ് , ഏകദിന റാങ്കിങ്ങുകളില്‍ ഒരേ സമയം ഒന്നാമതെത്തിയാണ് അംല കരിയറിലെ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോക ക്രിക്കറ്റിലെ രണ്ടാമത്തെ താരമാണ് അംല. ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് ആദ്യമായി ഇരു പദവികളും ഒരേ സമയത്ത് കൈയാളിയ ആദ്യ താരം. 2007 ലാണ് റിക്കി ഈ നേട്ടത്തിലെത്തിയത്.

പാകിസ്ഥാനെതിരെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റിലെ മികച്ച പ്രകടനമാണ് അംലയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.