സോളമന്‍ ദ്വീപില്‍ ഭൂചലനം ; സുനാമി

single-img
6 February 2013

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ തീരപ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ബാധിത പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.

സോളമന്‍ ദ്വീപിന്റെ ഭാഗമായ സാന്താക്രൂസാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആസ്‌ത്രേലിയന്‍ തീരങ്ങള്‍ക്ക് സുനാമി ഭീഷണി ഇല്ലെന്ന് നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇരുന്നൂറോളം ദ്വീപുകളുടെ സമൂഹമാണ് സോളമന്‍ ദ്വീപ്. പസഫിക് സമുദ്രത്തിലെ ഭൂകമ്പ മേഖലയായ റിങ്‌സ് ഓഫ് ഫയറിലാണ് സോളമന്‍ ദ്വീപസമൂഹവും ഉള്‍പ്പെടുന്നത്.