സെല്ലുലോയിഡിന് വിലക്ക്

single-img
6 February 2013

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ ജീവിതം പകര്‍ത്തുന്ന കമല്‍ ചിത്രമായ സെല്ലുലോയിഡിന് വിതരണക്കാര്‍ വിലക്കേര്‍പ്പെടുത്തി. കമലിന്റെ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിന്റെ റിലീസ് സമയത്തെ തര്‍ക്കമാണ് അദേഹത്തിന്റെ പുതിയ സിനിമയെ വിലക്കുന്നതിന് കാരണമായി വിതരണക്കാരുടെ സംഘടന പറയുന്നത്. വിലക്ക് ഒഴിവാക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിരാജ് ആണ് ജെ.സി.ഡാനിയേലായി അഭ്രപാളിയിലെത്തുന്നത്. ഭാര്യ ജാനറ്റായി മംമ്ത മോഹന്‍ദാസും വേഷമിടുന്നു. മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനില്‍ അഭിനയിച്ചതിന്റെ പേരില്‍ യാതനാപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വന്ന ആദ്യ നായിക പി.കെ. റോസിയുടെ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് പുതുമുഖ താരം ചാന്ദ്‌നിയാണ്. ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.