യുവതിയുടെ വായില്‍ ഇരുമ്പ് ദണ്ഡ് കയറ്റി മാനഭംഗം

single-img
6 February 2013

ഡല്‍ഹി കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളുടെ അലയൊലികള്‍ നിലനില്‍ക്കെ രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു യുവതി കൂടി ക്രൂരമായ മാനഭംഗത്തിനിരയായി. ഡല്‍ഹി ലജ്പത് നഗറിലെ സ്വന്തം വീട്ടില്‍ വെച്ചാണ് പത്തൊന്‍പതുകാരി മനുഷ്യത്വരഹിതമായ അക്രമം നേരിട്ടത്. വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് പണം പിരിക്കാനെത്തിയ കേബിള്‍ ടിവി ഓപ്പറേറ്ററാണ് ആക്രമണം നടത്തിയത്. ഒച്ചവെയ്ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വായില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയായിരുന്നു പീഡനം. ശബ്ദം കേട്ടെത്തിയ അയല്‍വീട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി കേബിള്‍ ടിവി ഓപ്പറേറ്റര്‍ അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.