പരാഗ്വേയില്‍ പ്രസിഡന്റുസ്ഥാനാര്‍ഥി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

single-img
5 February 2013

oviyedoലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ പ്രസിഡന്റുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രമുഖ സ്ഥാനാര്‍ഥി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത് അനിശ്ചിതത്വത്തിനിടയാക്കുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ നാഷണല്‍ യൂണിയന്‍ ഓഫ് എത്തിക്കല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റുസ്ഥാനാര്‍ഥി റി ട്ട.ജനറല്‍ ലിനോ സീസര്‍ ഒവിയെദോ(69)യാണ് പ്രചാരണത്തിനായി പോകുമ്പോള്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചത്. പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സംഭവം. ഒവിയെദോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിയും ഹെലികോപ്ടറിന്റെ പൈലറ്റും മരിച്ചു. അപകടനു കാരണമെന്തെന്നു വ്യക്തമായിട്ടില്ലെന്നാ ണ് വ്യോമയാനവൃത്തങ്ങള്‍ പറഞ്ഞത്. എന്നാല്‍, സംഭവത്തി ല്‍ ദുരൂഹതയുണെ്ട ന്ന് ഒവിയെദോയുടെ അനുയായികളും പാര്‍ട്ടിയും ആരോപിച്ചിട്ടുണ്ട്.