മാലിയിലെ വിമതകേന്ദ്രങ്ങളില്‍ ഫ്രഞ്ച് വ്യോമാക്രമണം

single-img
5 February 2013

Maleപശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വിമതരായ ഇസ്‌ലാമിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങള്‍ക്കുനേരേ ഫ്രഞ്ച് സൈന്യം വ്യോമാക്രമണം തുടങ്ങി. വടക്കന്‍ മാലിയിലെ പര്‍വതമേഖലയിലെ ശക്തികേന്ദ്രങ്ങള്‍ക്കുനേരെയാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ ഞായറാഴ്ച മുതല്‍ ബോംബാക്രമണം ആരംഭിച്ചത്. മേഖലയിലേക്കുള്ള വാര്‍ത്താവിതരണശൃംഖല തകര്‍ത്ത് ഭീകരരെ ഒറ്റപ്പെടുത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ഇതര മേഖലകളില്‍നിന്ന് വടക്കന്‍മേഖലയിലെ പര്‍വതങ്ങളിലേക്കു ചേക്കേറിയിട്ടുള്ള ഭീകരര്‍ ഇനിയും സംഘടിതരാകുന്നത് ചെറുക്കാന്‍ ശക്തമായ ആക്രമണം നടത്താനാണ് ഫ്രഞ്ച്‌സേനയുടെ തീരുമാനം. വിമതര്‍ തന്ത്രപ്രധാനമേഖലയായ കൊന്നാ നഗരം കീഴടക്കുകയും തലസ്ഥാനമായ ബമാക്കോയിലേക്കു നീങ്ങുകയും ചെയ്തതിനെത്തുടര്‍ന്നാണ് മാലിസര്‍ക്കാര്‍ ഫ്രാന്‍സിന്റെ സൈനികസഹായം തേടിയത്.