താന്‍ സുഖംപ്രാപിച്ചു വരുന്നതായി മലാല

single-img
5 February 2013

Malalaതാന്‍ സുഖം പ്രാപിച്ചുവരുന്നതായി പാക് ബാലിക മലാല യൂസഫ്‌സായി. ബ്രിട്ടനിലെ ബിര്‍മിംഗ്ഹാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലാല ഇതാദ്യമായി നടത്തിയ വീഡിയോപ്രസ്താവനയിലാണ് രോഗ വിവരത്തേക്കുറിച്ച് പറഞ്ഞത്. ദിവസം ചെല്ലുംതോറും താന്‍ സുഖപ്പെട്ടുവരുകയാണെന്നും മലാല വ്യക്തമാക്കി. പതുങ്ങിയ ശബ്ദത്തിലാണ് മലാല സംസാരിച്ചത്. താലിബാന്‍ ഭീകരരുടെ വെടിവയ്പില്‍ തകര്‍ന്ന തലയോട്ടി പുനഃസ്ഥാപിക്കുന്നതിനും സംസാരശേഷി വീണെ്ടടുക്കുന്നതിനുമായി കഴിഞ്ഞ ദിവസം മലാലയെ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറിനടുത്ത് സ്‌കൂളില്‍നിന്നും വീട്ടിലേക്കു പോകവേ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിനാണ് 15കാരിയായ മലാലയ്ക്കുനേരേ ഭീകരര്‍ നിറയൊഴിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പ്രചാരണം നടത്തിയതിനായിരുന്നു ഭീകരര്‍ ഈ പെണ്‍കുട്ടിയെ ആക്രമിച്ചത്.