കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി

single-img
5 February 2013

Map-of-Karnatakaകര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. രാവിലെ നിയമസഭയില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്റെ അഭിസംബോധനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജഗദീഷ് ഷെട്ടാര്‍. എട്ടാം തീയതി തന്റെ മന്ത്രിസഭയുടെ കന്നിബജറ്റ് അവതരിപ്പിക്കുമെന്നും ഒരു കാര്യത്തിലും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ക്രിയാത്മക വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ വിമുഖതയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ചേരാനിരിക്കെ 14 എംഎല്‍എമാരും രണ്ട് മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജി നല്‍കിയിരുന്നു. ബിജെപിയോട് പിണങ്ങി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ച യെദിയൂരപ്പയുടെ അനുകൂലികളാണ് രാജി നല്‍കിയത്.