കാവേരി ജലം തമിഴ്‌നാടിനു നല്കണം: സുപ്രീംകോടതി

single-img
5 February 2013

India Supreme Courtകാവേരി നദിയില്‍ നിന്നു രണ്ടു ടിഎംസി ജലം തമിഴ്‌നാടിനു നല്കണമെന്നു കര്‍ണാടക സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ജലത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷനു കോടതി നിര്‍ദേശവും നല്‍കി. ഇതിനായി മൂന്നുപേരടങ്ങുന്ന വിദഗ്ധസംഘത്തെ നിയോഗിക്കാം. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് ആര്‍.എസ്. ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസില്‍ വ്യാഴാഴ്ച വീണ്ടും കോടതി വാദംകേള്‍ക്കും. 12 ടിഎംസി ജലം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. ജലം ലഭ്യമല്ലാതായതോടെ സംസ്ഥാനത്തെ കൃഷി നശിച്ചുവെന്നു തമിഴ്‌നാട് ബോധിപ്പിച്ചിരുന്നു.