വനിതാ ലോകകപ്പ്: ഇന്ത്യക്കു തോല്‍വി

single-img
4 February 2013

harmanpreet_0302getty_630വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 32 റണ്‍സിനാണു ഇന്ത്യന്‍ വനിതകള്‍ തോല്‍വി നേരിട്ടത്. സ്‌കോര്‍: ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272, ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 240. ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ ഷാര്‍ലെറ്റ് എഡ്വേഡ്‌സിന്റെ സെഞ്ചുറിയുടെ കരുത്തില്‍ 272 റണ്‍സിലെത്തി. 123 പന്തു നേരിട്ട ഷാര്‍ലെറ്റ് 109 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്കു ജയത്തിലെത്താന്‍ സാധിച്ചില്ല. 107 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല.