ലാവ്‌ലിന്‍ പരാമര്‍ശം: വിഎസിനെതിരേ നടപടി ആവശ്യപ്പെട്ടു സിപിഎം പ്രമേയം

single-img
4 February 2013

achuthanandanഎസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ രീതിയില്‍ പരസ്യ പ്രസ്താവന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു കൂടിയ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പ്രമേയം പാസാക്കി. ഈ പ്രമേയം പോളിറ്റ് ബ്യൂറോ യോഗം പരിഗണിക്കാനായി കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനം. ഒരു സ്വകാര്യ ചാനലിന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ കുറ്റക്കാരനാണെന്നും ഇടപാടില്‍ വന്‍ അഴിമിത നടന്നെന്നും വി.എസ് ആരോപിച്ചത്. ഈ പ്രസ്താവന ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തര സെക്രട്ടറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നത്. തനിക്കെതിരേയുള്ള നടപടി ചര്‍ച്ച ചെയ്യുമെന്ന് അറിയാവുന്നതിനാല്‍ സെക്രട്ടറിയറ്റ് യോഗത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുത്തില്ല.