ഇന്ത്യന്‍ ഫാര്‍മസിസ്റ്റിന് യുഎസില്‍ 17 വര്‍ഷം തടവ്

single-img
4 February 2013

BabubhaiPatel549418മെഡിക്കല്‍ ബില്ലുകളില്‍ കൃത്രിമം കാട്ടി സര്‍ക്കാരിന് അഞ്ചുകോടിയലധികം ഡോളറിന്റെ നഷ്ടം വരുത്തിയതിന് ഇന്ത്യക്കാരനായ ബാബുഭായി പട്ടേല്‍ എന്ന ഫാര്‍മസിസ്റ്റിനെ മിഷിഗന്‍ കോടതി 17 വര്‍ഷം തടവിനു ശിക്ഷിച്ചു. ഡിട്രോയിറ്റില്‍ പട്ടേല്‍ 26 ഫാര്‍മസികള്‍ നടത്തുന്നുണ്ട്. മെഡിക് എയ്ഡ്, മെഡികെയര്‍ എന്നിവയുടെ പേരില്‍ 570 ലക്ഷം ഡോളറിന്റെ ബില്ലുകള്‍ അയച്ചു. ബില്ലില്‍ കാണിച്ച പല മരുന്നുകളും ആവശ്യക്കാര്‍ക്കു നല്‍കിയിട്ടുമില്ല. ഡോക്ടര്‍മാര്‍ക്കു കൈക്കൂലി കൊടുത്താണ് ആവശ്യമില്ലാത്തതും വിലകൂടിയതുമായ മരുന്നുകള്‍ എഴുതിച്ചത്.