ഡിഐജി ശ്രീജിത്തിനെ സസ്‌പെന്റു ചെയ്തു

single-img
4 February 2013

DIG-s-sreejithവിവാദ വ്യവസായി കെ.എ റൗഫുമായി ശ്രീജത്തിനുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിഐജി എസ്. ശ്രീജിത്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യമാണ് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തത്. ഡിജിപിയുടെ ശിപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫയലില്‍ ഒപ്പിടുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എസ്. ശ്രീജിത്തിനെതിരേ ഉയര്‍ന്നത്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ അധികാരമുള്ളൂവെന്നതിനാല്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുത്തത്. ശ്രീജിത്തിനെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഡിജിപി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആഭ്യന്തരമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.