സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കും ഗ്രേസ് മാര്‍ക്ക്: തിരുവഞ്ചൂര്‍

single-img
4 February 2013

spഎന്‍സിസി കേഡറ്റുകള്‍ക്കെന്നപോലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ജനമൈത്രി സുരക്ഷാപദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനമൈത്രി സുരക്ഷാപദ്ധതി സാമ്പത്തികലഭ്യതയനുസരിച്ച് ജില്ലയില്‍ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു.