ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിനു സോണിയഗാന്ധിയുടെ സഹായവാഗ്ദാനം

single-img
4 February 2013

Sonia-Gandhi59ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സഹായവാഗ്ദാനം. ഡല്‍ഹി ദ്വാരകയില്‍ കുടുംബത്തിന് ഒരു ഫ്‌ളാറ്റ് നല്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ വാഗ്ദാനംചെയ്തിട്ടുണ്ട്. ഇതിനുപുറമേ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കു ജോലിയും. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപവത്കരിച്ച കാര്യം ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷ നീതി ലഭിക്കുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുവെന്നു പെണ്‍കുട്ടിയുടെ സഹോദരന്‍ അറിയിച്ചു. ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം സോണിയഗാന്ധി ചെലവഴിച്ചു. ഇതില്‍ കൂടുതല്‍ സമയവും പെണ്‍കുട്ടിയുടെ മാതാവിനൊപ്പമായിരുന്നു. എന്തുപ്രശ്‌നങ്ങളുണെ്ടങ്കിലും സമീപിക്കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ കുടുംബാംഗങ്ങളോടു പറഞ്ഞു.