ഒബാമ വെടിയുതിര്‍ക്കുന്ന ചിത്രം വൈറ്റ്ഹൗസ് പുറത്തുവിട്ടു

single-img
4 February 2013

obamaയുഎസ് പ്രസിഡന്റ് ബറാക് ഒബാമ കായിക വിനോദത്തിനായി വെടിയുതിര്‍ക്കുന്ന ചിത്രം വൈറ്റ്ഹൗസ് പുറത്തുവിട്ടു. തോക്കുനിയന്ത്രണത്തിനായുള്ള ഒബാമയുടെ നീക്കങ്ങള്‍ ആയുധലോബിയെ അസ്വസ്ഥമാക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ ഒബാമ കളിമണ്‍ ഡിസ്‌കു വെടിവച്ചു വീഴ്ത്തുന്ന കായികവിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് ചിത്രം. അമേരിക്കയിലെ അതിശക്തരായ ആയുധലോബിയും പ്രതിപക്ഷത്തെ റിപ്പബ്ലിക്കന്‍മാരും തോക്കുനിയന്ത്രണത്തിനെതിരാണ്. ഒബാമയുടെ നീക്കം ആയുധം കൈവശംവയ്ക്കാന്‍ ഭരണഘടന നല്കുന്ന അവകാശം ലംഘിക്കുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് താന്‍ തോക്കിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെന്നു വ്യക്തമാക്കാന്‍ ഒബാമ ചിത്രം പുറത്തുവിട്ടിരിക്കുന്നത്‌