മാഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണം: വിഎച്ച്പി

single-img
4 February 2013

Narendra Modiഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ എന്‍ഡിഎയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്നു വിഎച്ച്പി. മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നു വിഎച്ച്പി നേതാവ് അശോക് സിംഘാള്‍ ഇന്നലെ ആവശ്യപ്പെട്ടു. ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി സിംഘാള്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ മോഡിയുടെ കാര്യത്തില്‍ സംഘപരിവാര്‍ സമ്മര്‍ദം ശക്തമായി.നരേന്ദ്ര മോഡി കഴിവുള്ളയാളും ജനപ്രിയ നേതാവുമാണെന്നു ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ഭോപ്പാലില്‍ അഭിപ്രായപ്പെട്ടു. മോഡി പ്രധാനമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുണെ്ടന്നും ബിജെപിയിലെ ഏറ്റവും ജനപ്രിയ നേതാവ് മോഡിയാണെന്നു പാര്‍ട്ടി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണെ്ടന്നു അശോക് സിംഘാള്‍ പറഞ്ഞു.