മഅദനി മോചനം: എ.കെ.ആന്റണി ഇടപെടണമെന്ന് പിഡിപി

single-img
4 February 2013

Abdul_Nasar_Madaniപിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജയില്‍മോചനം യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്രമന്ത്രി എ.കെ.ആന്റണി ഇടപെടണമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ വിഷയത്തില്‍ എ.കെ.ആന്റണിയുടെ പ്രതികരണം അറിയാന്‍ കേരളീയ സമൂഹത്തിന് താത്പര്യമുണ്ട്.മഅദനിയെ കള്ളക്കേസില്‍ കുടുക്കിയാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ ജയിലലടച്ചത്. മഅദനിയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് പലരും പ്രതികരിച്ചിരുന്നത്. എന്നാല്‍ നിയമം അദ്ദേഹത്തിന്റെ ശത്രുക്കളുടെ വഴിക്കാണ് പോകുന്നതെന്നും ഈ സാഹചര്യത്തിലാണ് ആന്റണിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതെന്നും സിറാജ് ചൂണ്ടിക്കാട്ടി.