കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ കല്‍മാഡിക്കെതിരേ കുറ്റം ചുമത്തി

single-img
4 February 2013

suresh-kalmadi_10കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ സംഘാടക സമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിക്കും മറ്റ് ഒന്‍പതു പ്രതികള്‍ക്കുമെതിരേ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. ഗെയിംസില്‍ സമയനിര്‍ണയത്തിനും, ഫലപ്രഖ്യാപനത്തിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലെ കരാര്‍ സ്വിസ് കമ്പനിക്ക് വഴിവിട്ട് നല്‍കിയതിലൂടെ 90 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്ന കേസിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഡിസംബര്‍ 21-ന് കണെ്ടത്തിയിരുന്നു.