ഏഴിനു ഫിഷറീസ് ഹര്‍ത്താല്‍

single-img
4 February 2013

neendakaraഅടിക്കടിയുണ്ടാകുന്ന ഡീസല്‍വിലവര്‍ധന മത്സ്യമേഖലയെ തകര്‍ക്കുന്നു. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതോടെ നിലനില്‍പ്പു ഭീഷണി നേരിടുകയാണ്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന മേഖലയെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നു കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി ഏഴിന് അഖിലേന്ത്യാ വ്യാപകമായി സൂചനാസമരം നടക്കുകയാണ്. സമരത്തിന്റെ മുന്നോടിയായി അന്ന് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നു സമിതി പ്രസിഡന്റ് ബി. ഹംസ, സെക്രട്ടറി എം. മജീദ് എന്നിവര്‍ അറിയിച്ചു. തോപ്പുംപടി ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന 400 ഫിഷിംഗ് ബോട്ടുകള്‍ വ്യാഴാഴ്ച കടലില്‍പോകാതെ മൂവായിരത്തിലധികം വരുന്ന ഹാര്‍ബര്‍ തൊഴിലാളികള്‍ തോപ്പുംപടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.